തിരുവനന്തപുരം: സ്വർണ്ണത്തിൻ്റെ ബിരിയാണി ചെമ്പൊക്കെ ക്ലിഫ് ഹൗസിലുണ്ടെന്ന അഭിമാനത്തോടെ വിജയൻ ഭരിക്കുന്ന കേരളാവിലും ട്രംപിനോടൊക്കെ ഏറ്റുമുട്ടി തീരുവ തീർത്ത് മോദിജി പറന്നു നടക്കുന്ന ഭാരതാവിലും ബിരിയാണി ഇപ്പോൾ കയ്ച്ചു കൊണ്ടിരിക്കുന്നു. കാരണം ബിരിയാണി അരിയുടെ വില വർദ്ധന തന്നെ! ഹോട്ടലുകളിൽ വില വർധിപ്പിച്ചു തുടങ്ങി. നാടൻ കടകളിൽ 120 രൂപ മുതൽ അൽപ്പം പരിഷ്കാരി കടകളിൽ 150 രൂപ വരെ ഒക്കെ വിറ്റിരുന്ന ഫുൾ ബിരിയാണിക്കൊക്കെ എന്ത് വില വാങ്ങണമെന്നറിയാതെ ഹോട്ടലുടമകൾ നെട്ടോട്ടത്തിലാണ് ഹാഫ് ബിരിയാണിക്കിപ്പോൾ ഫുൾ ബിരിയാണിയുടെ വില ഈടാക്കി തുടങ്ങിയ വിവരം പോലും ചുമ്മാ കൊടിയും ബക്കറ്റും തെറി വിളിയുമായി നടന്ന് വിലക്കയറ്റത്തിനെതിരെ ഘോര ഘോരം നാക്കുളുക്കി തള്ളുകൾ നടത്തുന്ന ഡിവൈഎഫ്ഐ ഒന്നും അറിഞ്ഞിട്ടില്ല എന്ന് കരുതണ്ട. അവർ അറിഞ്ഞു. ചില ഹോട്ടലുകളിലൊക്കെ ചെന്ന് വിലക്കൂട്ടിയാൽ കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപിച്ചു നോക്കി. പാചക തൊഴിലാളികളായ സിഐടിയു കാരും കടുത്ത സിപിഎം അന്ധവിശ്വാസികളായ ഉടമകളും ഒക്കെ കൂടി കുട്ടകവും കോരിക യുമായി പാഞ്ഞടുത്തതോടെ യുവരക്തങ്ങൾ മുണ്ടും മാടിക്കുത്തി വിപ്ലവത്തിൽ നിന്ന് പിന്തിരിഞ്ഞു. ഡിവൈഎഫ്ഐക്കാർ അന്തം പോയി മടങ്ങിയതറിഞ്ഞ യൂത്ത് കോണും യുവമോർച്ചയുമൊക്കെ ഹോട്ടൽ ഭക്ഷണവില വർധനയെപ്പറ്റി കമ എന്നൊരക്ഷരം മിണ്ടാതെ ദീർഘമൗനത്തിലുമായി. സ്വർണ്ണ കൊണ്ടുള്ള ബിരിയാണി ചെമ്പൊക്കെ ക്ലിഫ് ഹൗസിൽ സൂക്ഷിക്കുന്ന വിജയൻ സാർ ഭരിക്കുന്ന കേരളത്തിൽ ബിരിയാണിക്ക് വില കൂട്ടുന്നതിനെതിരെ ഡിവൈഎഫ്ഐ സമരം ചെയ്താൽ ആർക്കാ അതിൻ്റെ കുറച്ചിൽ? സംശയമെന്ത്? ബിരിയാണി ചെമ്പിന് തന്നെ!പക്ഷെ ഒരു വിരുന്നു പോലും നടത്താനാകാതെ, രണ്ട് വിരുന്ന കാർ വീട്ടിൽ വന്നാൽ മൂന്ന് ബിരിയാണി വാങ്ങാനാകാതെ നട്ടം തിരിയുന്ന പാവം സാധാരണക്കാരായ മലയാളികളെ കുറിച്ചാണ് ഇവിടെ പറയുന്നത്,
ഒരു കിലോ ബിരിയാണി അരിയുടെ വില 180 മുതൽ 230 വരെയൊക്കെയായി എന്നതാണ് ഇന്ന് ബിരിയാണി തീറ്റക്കാർ നേരിടുന്ന പ്രതിസന്ധി. ഒരു കിലോ നല്ല ബിരിയാണി അരി പാകം ചെയ്താൻ പരമാവധി 6 പേർക്ക് കഴിക്കാം. നല്ല തീറ്റക്കാരൊക്കെയാണെങ്കിൽ 4 പേർക്കേ കഴിക്കാൻ പറ്റൂ. ഒരു കിലോ കോഴിയുടെ വില 150 ന് മുകളിലാണ്. 70 രൂപയ്ക്കും 80 രൂപയ്ക്കും കോഴിയിറച്ചി കൊടുക്കുമെന്ന് തള്ളി മറിച്ചതോമസ് ഐസക് ഒക്കെ ഇപ്പോഴും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും പ്രധാമന്ത്രി ഡോ.മൻമോഹൻ സിംഗിനും എതിരെ കടുത്ത സമരത്തിലാണ്. തോമസ് ഐസക്കിൻ്റെ സാമ്പത്തിക ഭരണത്തിൻ്റെ കാലത്താണ് കാരണഭൂതൻ സ്വർണ ബിരിയാണി ചെമ്പും സുവർണ ഖുർആനും തങ്കമാന ഈന്തപ്പഴവുമൊക്കെയായി വിലസിയതെന്നത് ആണ് കൗതുകം . അതും പോട്ടെ, 350 രൂപ വിലയുണ്ടായിരുന്ന മാട്ടിറച്ചിയുടെ വില 450 ആക്കാൻ കശാപ്പുശാലക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബീഫ് ബിരിയാണി വിൽപ്പനയിൽ വൻ കുറവാണ് വന്നിട്ടുള്ളത്. ബീഫ് ഫ്രൈക്കും കറികൾക്കും സ്വർണത്തേക്കാൾ വില വർധിച്ചിട്ടുണ്ട്. മുൻപ് 100 രൂപയൊക്കെ കൊടുത്ത് വാങ്ങിയിരുന്ന ഒരു പ്ലേറ്റ് ബീഫ് ഫ്രൈയിൽ 10 - 15 കഷണം ഇറച്ചിയും 5 ചെറിയ ഉള്ളിയും ഒക്കെയാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 150 രൂപ കൊടുത്ത് വാങ്ങുന്ന ബീഫ് ഫ്രൈയിൽ കുറച്ച് സവാള പൊരിച്ചതും കുറച്ച് കറിവേപ്പില കരിച്ചതും ഒരു നുള്ള് മല്ലിച്ചപ്പും അതിന് മുകളിലായി, ഐസ് ക്രീമിനു മേലെ ചെറിപ്പഴം വയ്ക്കുന്നതു പോലെ രണ്ട് കുഞ്ഞിക്കഷണം ഇറച്ചി വച്ചങ്കിലായി. ചില ഹോട്ടലുകളിൽ ഇറച്ചിക്കഷണം ആംഗ്യ ഭാഷയിലാണെന്നും പറയാം. ചില്ലി ചിക്കനോ ബീഫോ കഴിക്കുന്നതിന് കുടിക്കടം സർട്ടിഫിക്കറ്റും ആധാരവും ആധാറും നിർബന്ധമാക്കേണ്ടി വരും എന്നതാണവസ്ഥ. അതും പോട്ടെ, പച്ചക്കറി കൂട്ടാൻ പോലും സാധാരണക്കാരന് അന്യമാകുകയാണ്. 50 രുപയിൽ കുറഞ്ഞ ഒരു പച്ചക്കറിയും കിട്ടാനില്ല. ഇനി ഓണക്കാലം കൂടി ആയതോടെ പച്ചക്കറി സൂപ്പർ മെഗാസ്റ്റാറായി മാറും. അതിനിടയിൽ ബിരിയാണി വിലയും കൂടിക്കോളും എന്ന വിശ്വാസത്തിലാണ് ഹോട്ടലുടമകൾ. പറഞ്ഞു വന്നത് വിലക്കയറ്റത്തെക്കുറിച്ചാണ്. സ്വർണത്തിന് വില കൂടിയതിനൊപ്പം വെളിച്ചെണ്ണയ്ക്കും വില കൂടി എന്ന അഭിമാനത്തിന് അപ്പുറം നാട് ഭരിക്കുന്ന കാരണഭൂതങ്ങൾക്ക് മറ്റ് പലതിലുമാണ് താൽപര്യം.
ബിരിയാണിക്ക് ഉപയോഗിക്കുന്ന പ്രധാന അരി ഇനങ്ങൾ ജീരകശാല, ഗന്ധകശാല, ബസുമതി എന്നിവയാണ്. ജീരകശാല, ഗന്ധകശാല അരികൾ കേരളത്തിൽ, പ്രത്യേകിച്ച് വയനാട് ജില്ലയിൽ കൃഷി ചെയ്യുന്ന തനത് ഇനങ്ങളാണ്. ഇവ രണ്ടും ബിരിയാണിക്ക് രുചികരമായ മണവും രുചിയും നൽകുന്നു. ബസുമതി അരി ലോകമെമ്പാടുമുള്ള ബിരിയാണി പ്രേമികളുടെയും ഫ്രൈഡ് റൈസ് തീനികളുടേയും ഇഷ്ട ധാന്യമാണ്. പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം?
Biryani prices are soaring. Meat and vegetables are in competition. But push it aside - India: The home of Biryani. Kerala: The home of Kharathin